ഹൈദരാബാദിൽ തിരക്കുള്ള റോഡിൽ കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞ് മാപ്പുപറയാനാവശ്യപ്പെട്ട് തെലുങ്ക് നടൻ നാഗശൗര്യ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. നിരവധി പേരാണ് നാഗശൗര്യയുടെ ഇടപെടലിനെ അഭിനന്ദിച്ച് പ്രതികരണങ്ങളുമായെത്തിയത്.
യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത്. എന്നാൽ ഇതുകേൾക്കാതെ പിന്തിരിയാനൊരുങ്ങുന്ന യുവാവിന്റെ കൈയിൽ പിടിച്ച് വെയ്ക്കുകയാണ് നടൻ. ഇത് തന്റെ കാമുകിയാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇത് നിങ്ങളുടെ കാമുകിയായിരിക്കാം, എന്നാൽ ഇങ്ങനെ മോശമായി പെരുമാറാൻ നിങ്ങൾക്കാരാണ് അധികാരം തന്നതെന്ന് നാഗശൗര്യ ചോദിച്ചു. യുവതിയോട് മാപ്പുപറയണമെന്നും അദ്ദേഹം ആവർത്തിച്ചു. സംഭവം കണ്ട് സ്ഥലത്തെത്തിയ മറ്റുള്ളവരും യുവതിയോട് മാപ്പുപറയണമെന്ന് യുവാവിനോടാവശ്യപ്പെട്ടു.സംഭവത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.