തിരുവനന്തപുരം :സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴ്ന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായി. ഇന്നലെയാണ് രണ്ടുമാസത്തിനിടെ ആദ്യമായി സ്വര്‍ണവില 41,000ല്‍ താഴെ എത്തിയത്. 520 കുറഞ്ഞ് 40800 രൂപയായിരുന്നു ഇന്നലെ സ്വര്‍ണവില.
ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ മൂന്ന് ദിവസമായി താഴ്ന്ന് കൊണ്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.