നടൻ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ച് നടൻ റിയാസ് ഖാൻ. ഒരാളുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അയാള്‍ തന്നെയാണ് എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത് റിയാസ് ഖാൻ പറയുന്നു
നമ്മള്‍ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക. ഒരു പ്രശ്‍നം വന്നാല്‍ അവര്‍ തന്നെയാണ് സഹിക്കുന്നത്. ഒരു ഫങ്ഷനു പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ എല്ലാവരും ഞെട്ടും. വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂ.ബാല വേഗം രോഗം മാറി വീട്ടിലേക്ക് നല്ല ആരോഗ്യത്തോടെ വരട്ടേയെന്നാണ് എന്റെ പ്രാര്‍ഥന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.