മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് സമ്മാനിച്ചത് മനോഹരമായ നിരവധി കഥാപാത്രങ്ങളാണ്. ഒരു മുറിക്കുള്ളിൽ മാസങ്ങളായി കഴിയേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് അനുശ്രീ ഇപ്പോൾ.
ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ്. നടക്കുമ്പോൾ പെട്ടെന്ന് ഒരു കയ്യിൽ ബാലൻസ് ഇല്ലാതാകുന്നതു പോലെ തോന്നി. അപ്പോൾ അത് എന്താണ് എന്നൊന്നും നമുക്ക് മനസ്സിലായില്ല. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോയി. എക്സ് റേ ഒക്കെ എടുത്തെങ്കിലും കണ്ടു പിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. മൂന്നു നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളർന്നു വരുന്നു എന്ന് മനസിലായത്. അതിൽ നെർവ് കയറിച്ചുറ്റി കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കയ്യിൽ പൾസ് കിട്ടുന്നില്ലായിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്. പെട്ടെന്ന് സർജറി നടത്തി. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ അവസാനിച്ചു എന്നു തോന്നിയ നിമിഷങ്ങൾ ആയിരുന്നു . കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു അനുശ്രീയുടെ വെളിപ്പെടുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.