പുതിയ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിലാണ് നടി സാമന്ത. കഴിഞ്ഞവര്‍ഷമാണ് താരം തനിക്ക് ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം പിടിപെട്ട വിവരം അറിയിച്ചത്. ഇപ്പോഴിതാ രോഗവുമായികൂടുതല്‍ വിവരങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സാമന്ത ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സാമന്തയുടെ വെളിപ്പെടുത്തലുകള്‍.
ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് സാമന്ത പറഞ്ഞു. ഒരു നടി എന്ന നിലയില്‍ പൂര്‍ണതയോടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സിനിമകളിലും സോഷ്യല്‍ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ആ പൂര്‍ണതയാണ് താനാഗ്രഹിക്കുന്നത്. എപ്പോഴും മികച്ചുനില്‍ക്കാനാണ് ശ്രമിച്ചതെന്നും. മയോസിറ്റിസ് എന്ന രോഗം സമ്മാനിച്ച പാര്‍ശ്വഫലങ്ങളേക്കുറിച്ചും സാമന്ത പറഞ്ഞു . ‘ചിലപ്പോള്‍ ശരീരം വല്ലാതെ തടിക്കും, മറ്റുചില ദിവസങ്ങളില്‍ ഒരുപാട് ക്ഷീണിക്കും. എന്റെ രൂപത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.’ ഒരു നടി അല്ലെങ്കില്‍ നടനെ സംബന്ധിച്ചിടത്തോളം കണ്ണുകളാണ് ഭാവപ്രകടനങ്ങള്‍ക്കുള്ള മാധ്യമം.
ഓരോ ദിവസവും ഞാനുണര്‍ന്നിരുന്നത് കണ്ണുകളില്‍ സൂചികൊണ്ട് കുത്തുന്നതുപോലുള്ള വേദനയുമായാണ്. ഞാന്‍ കണ്ണട വെയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അത് തമാശയ്‌ക്കോ സ്‌റ്റൈലിനോ വേണ്ടിയല്ല ധരിക്കുന്നത്. പ്രകാശം കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ്. കഠിനമായ മൈഗ്രേനും കണ്ണുകള്‍ക്ക് വേദനയുമുണ്ട്. കഴിഞ്ഞ എട്ടുമാസങ്ങളായി ഈ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഒരഭിനേതാവിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമായിരിക്കുമിത്.’ സാമന്ത പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.