പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികളടക്കമുള്ള കുടുംബത്തെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണ്‍ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും കണ്ടെത്തി.
ഫരീദ്കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ കര്‍ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം. ഇഷ്ടിക ചൂളയിലെ സൂപ്പര്‍വൈസറും(40) കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സൂപ്പര്‍വൈസറുടെ ഭാര്യ (36) മകള്‍ (15), പത്ത് വയസുകാരനായ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണ്‍ മൂലം തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയെന്ന് കാണിച്ച് എഴുതിയ മൂന്ന് പേജുകളുള്ള എല്ലാവരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പും മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ച് 3.15 ഓടെയാണെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം നാല് മണിയോടെ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സേവ സിംഗ് മല്‍ഹി പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സൂപ്പർവൈസർ ഗ്രാമവാസികൾക്ക് ഒരു സന്ദേശം അയച്ചിരുന്നു. നിദ്രയുടെ സമയമായതിനാൽ ആരും സന്ദേശം കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് ടീം സ്ഥലത്തെത്തി. കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോഴാണോ അതോ ജീവനോടെയാണോ തീ കൊളുത്തിയതെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.