ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. നിരവധി തവണ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും എന്നാണ് ഇത്.
രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. ഇതേത്തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.