താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലുമെല്ലാം പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം.
കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം. ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.