മഞ്ചേരി കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നുമുതല്‍ 11 വരെ പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരെന്ന് വിചാരണക്കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. 2012 ജൂണ്‍ പത്തിന് കുനിയില്‍ അങ്ങാടിയില്‍ വച്ച് സഹോദരങ്ങളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് വിധി. 2012 ജനുവരി അഞ്ചിന് ലീഗ് പ്രവര്‍ത്തകനായ കുറുവങ്ങാടന്‍ അത്തീഖ് റഹ്മാനെ കൊന്ന കേസില്‍ കൊളക്കാടന്‍ സഹോദരന്മാരെ പ്രതിചേര്‍ത്തിരുന്നു.
അത്തീഖ് വധത്തിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊലയെന്നാണ് കേസ്. ആകെ 22 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഇരുപത്തിരണ്ടാം പ്രതി ഫിറോസ് ഖാന്റെ കേസ് പിന്നീട് പരിഗണിക്കും കനത്ത സുരക്ഷാവലയത്തിലാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്.രജിത കേസില്‍ വിധി പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









