തൊടുപുഴ: മടക്കത്താനം കൂവേലിപ്പടിയിൽ പാഴ്‌സൽ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ (60) എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ വാഹനം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഡ്രൈവർ തൊമ്മൻകുത്ത് സ്വദേശി എൽദോസിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് നിസ്സാര പരിക്കുകളുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് തട്ടുകട നടത്തുന്നുണ്ട്. രാവിലെ അങ്ങോട്ടേക്ക് വരുമ്പോൾ എറണാകുളത്ത് നിന്ന് പാഴ്‌സൽ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. പ്രജേഷിന്റെ അയൽവാസിയാണ് അപകടത്തിൽ മരിച്ച മേരി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









