തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് സർവീസ് തുടങ്ങി കാസർകോട്ട് അവസാനിക്കുന്ന തും തിരിച്ചും അതുപോലെ ട്രെയിനുകളൊന്നും നിലവിൽ ദക്ഷിണ റെയിൽവേക്ക് ഇല്ല. ഈ റൂട്ട് കേന്ദ്രീകരിച്ചുള്ള ആദ്യ ട്രെയിൻ സർവീസാകും ‘വന്ദേഭാരത്’. നിലവിൽ കേരളത്തിൽ മാത്രം സർവീസ് നടത്തുന്നതിൽ വേഗമേറിയ ട്രെയിൻ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിലാണ് ഓടുന്നത്. ആലപ്പുഴ വഴിയുള്ള ജനശതാബ്ദി തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലാണ്. ഈ 2 ട്രെയിനുകളിലും പലപ്പോഴും സീറ്റ് ഒഴിവുണ്ടാകാറില്ല.
ഈ സാഹചര്യത്തിൽ വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടുന്നത് റെയിൽവേക്കും യാത്രക്കാർക്കും ഗുണകരമാകും. നിലവിൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് എക്സ്പ്രസിൽ ഇക്കോണമി, എക്സിക്യൂട്ടീവ് ചെയർ ക്ലാസുകൾ മാത്രമാണുള്ളത്. കാസർകോട് വരെ ട്രെയിൻ സർവീസ് നീട്ടുമ്പോൾ 500 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തേണ്ടി വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









