സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ ഐ) ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. സംസ്ഥാന വ്യാപകമായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആകെയുള്ള 726ൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തവരെയും അപകട ശേഷം കടന്നു കളയുന്ന വാഹനങ്ങളെയും കണ്ടെത്താനായാണ് ഉപയോഗിക്കുക. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും. ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയം തന്നെ വാഹന ഉടമയുടെ മൊബൈലിലേയ്ക്ക് സന്ദേശമായി അയക്കും. എഐ) ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പം. സോളർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാലാണ് ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് അനായാസം സാധിക്കുന്നത്. നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതർ പറയുന്നു. ഫലത്തിൽ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി മനസിലാക്കിയും ക്യാമറകൾ തിരിച്ചറിയാൻ കഴിയുന്ന ആപ്പുകൾ ഉപയോഗിച്ചും നിയമലംഘനം നടത്താൻ സാധിക്കാതെ വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









