തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇനി ഗ്രേസ് മാർക്കിന്റെ സഹായത്തോടെ എപ്ലസ് ഗ്രേഡ് (90% മാർക്ക്) കിട്ടില്ല. പരീക്ഷയിൽ 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
ഗ്രേസ് മാർക്ക് 30 ആക്കി. കുറഞ്ഞതു 3 മാർക്ക്. സ്കൂൾ മേളകളിലെ വിജയമടക്കമുള്ള പാഠ്യേതര മികവിനും വിവിധ സേവനങ്ങൾക്കുമുള്ള ഗ്രേസ് മാർക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പുനഃസ്ഥാപിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









