പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഉൾപ്പെടെ 2 ട്രെയിനുകൾ റദ്ദാക്കി. ഷൊർണൂർ-കണ്ണൂർ മെമുവും ഇന്ന് പ്രവർത്തിക്കില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ നടപടികളുടെ ഭാഗമായി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന് സർവീസ് ആരംഭിക്കും. അനന്തപുരി എക്‌സ്പ്രസും കന്യാകുമാരി-പൂനൈ എക്സ്പ്രസിനും ഇന്ന് നിയന്ത്രണം ഉണ്ടാകും.
അറിയിപ്പുകള്‍ ഇങ്ങനെ
▪️ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും.
▪️മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സര്‍വ്വീസ് നടത്തുക.
▪️തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.
▪️ചെന്നൈ മെയിൽ ഇന്നും നാളെയും കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും. പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നാകും.
▪️അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും.
▪️നാഗര്‍കോവിൽ – കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും.
▪️കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും.
▪️കൊച്ചുവേളി – നാഗര്‍കോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.
▪️മറ്റന്നാൾ 4.55 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സിൽചര്‍ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക.
▪️നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായി യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









