തിരുവനന്തപുരം: വേനല്‍ ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്ബോള് കുളിര്‍മയേകി വേനല്‍ മഴയെത്തി. തിരുവനന്തപുരം ജില്ലയില്‍ അപ്രതീക്ഷിതമായെത്തിയ വേനല്‍ മഴ കൊടും ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
ജില്ലയില്‍ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നഗരത്തില്‍ മാത്രം അരമണിക്കൂറില്‍ 16.5 മി.മീ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
ജില്ലയില്‍ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നഗരത്തില്‍ മാത്രം അരമണിക്കൂറില്‍ 16.5 മി.മീ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (27-04-2023) എറണാകുളം ജില്ലയിലും 28ന് വയനാട് ജില്ലയിലും 29ന് പാലക്കാടും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









