തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും. മറ്റന്നാൾ മുതൽ 3 ദിവസം ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണ സമയം ചുരുക്കാനാണ് തീരുമാനം. സെർവർ തകരാർ മൂലമാണ് അടച്ചിടുന്നത്
ഇപോസ് മെഷീൻ പണിമുടക്കിയതോടെയാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടേണ്ടി വന്നത്. പൊതു അവധിയടക്കം റേഷൻ കടകൾ ഇത്രയധികം ദിവസങ്ങൾ അടച്ചിടുന്നത് ഇതാദ്യമായാണ്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരബാദ് യൂണിറ്റ് സെർവർ തകരാർ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് അറിയിച്ചത്. സർക്കാർ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് റേഷൻ വ്യപാരികൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









