ഇടുക്കി: അരിക്കൊമ്പൻ ദൗത്യം പൂർണവിജയം. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഉൾക്കടലിൽ മ്പനെ വിട്ടശേഷമാണ് ദൗത്യസംഘം മടങ്ങിയത്. ഇന്ന് പുലർച്ചെ 5.30 ഓടെ ജനവാസ മേഖലയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് ആനയെ തുറന്ന് വിട്ടത്. ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പന്റെ തുടർനീക്കങ്ങൾ മിഷൻ സംഘം നിരീക്ഷിക്കും. പരിശോധനയിൽ ആന ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മംഗളാദേവി ക്ഷേത്ര കവാടത്തില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്. രാത്രി പത്ത് മണിയോടെ തേക്കടിയില്‍ എത്തിച്ച അരിക്കൊമ്പനെ ഡോക്ടേഴ്‌സ് പരിശോധിച്ചു. കൊമ്പനെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ല.
ആനയെ നിരന്തരം നിരീക്ഷിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് ചെയ്യും. ആനയുടെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടതായി മന്ത്രി പറഞ്ഞു.
ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മയക്കിയ ആനയെ അഞ്ച് മണിക്കൂറോളം സമയം എടുത്താണ് വാഹനത്തിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ ഉൾപ്പെടെ നാല് കുങ്കിയാനകളാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ലോറിയിൽ കയറാൻ കൂട്ടാക്കാതിരുന്ന അരിക്കൊമ്പനെ കുങ്കിയാനകൾ തള്ളിക്കയറ്റുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









