കണ്ണൂര്‍ ; വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്. പൊറോട്ടയില്‍നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കു പോയ യാത്രക്കാരനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഇ1 കംപാര്‍ട്‌മെന്റിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്.പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









