ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണമെന്നും അതിനുള്ള മനക്കരുത്ത് കാണിക്കണെന്നും എം.എ നിഷാദ് പറഞ്ഞു.
കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം പരാമർശം നടത്തിയത്. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞു
ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. ആ പേരുകൾ പുറത്ത് പറയാൻ. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം
ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കില്‍ പൊലീസോ എക്സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബർ ആണ്. അയാൾക്കൊരു ഉത്തരവാദിത്തമുണ്ട്.’’–എം.എ. നിഷാദ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.