സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചയ്ക്ക് ശേഷം കെഎസ്ആർടിസിയുടെ കാടുപിടിച്ച് കിടന്ന പാർക്കിംഗ് സ്ഥലം വൃത്തിയാക്കി. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറുടെ നിർദേശപ്രകാരം കാടു പിടിച്ച സ്ഥലം വൃത്തിയാക്കിയത്.
എറണാകുളം ബസ് സ്റ്റാൻഡിനടുത്തുള്ള കാരക്കാമുറി ഗാരേജിനുള്ളിൽ കെഎസ്ആര്‍ടിസി ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലമാണ് കാടുപിടിച്ച് കിടന്നിരുന്നത്. സോഷ്യൽ മീഡിയയിലും വാർത്തകളിലും കാടുപിടിച്ച ബസ് സ്റ്റാൻഡിന്റെ ചിത്രങ്ങളെക്കുറിച്ച് സിഎംഡി അറിഞ്ഞതിന് ശേഷമാണ് നടപടി.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം, എറണാകുളം, തേവര, പിരാവം ഡിപ്പോകൾ ഉൾപ്പെടെ 138 ഓളം ബസുകൾ ഇവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ഇതിൽ 46 ബസുകൾ മാത്രമാണ് നിലവിൽ ദൈനംദിന സർവീസിലുള്ളത്. ഡിപ്പോയുടെ പുറകുവശം വൃത്തിയായി സൂക്ഷിക്കുമെങ്കിലും അടുത്ത ദിവസങ്ങളിൽ മഴയിൽ വള്ളിചെടികള്‍ അതിവേഗം വളരുകയും പെട്ടെന്ന് കാടു പിടിക്കുകയും ചെയ്തുവെന്ന് ഡിടിഒ പറഞ്ഞു.
ഇതേത്തുടർന്ന് സംസ്ഥാനത്തെ എല്ലാ ഗാരേജുകളിലും ബസുകൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ സിഎംഡി ഡിപ്പോ അധികൃതരോട് നിർദ്ദേശിച്ചു. ഇത് കൂടാതെ ബസ് യഥാസമയം ചലപ്പിച്ച് അത് വര്‍ക്കിംഗ് കണ്ടീഷനില്‍ നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിക്കാത്ത ഡിപ്പോ എഞ്ചിനീയര്‍മാരുടെ പേരില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.