തിരുവനന്തപുരം∙ ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം വേണമെന്നും അതിന് കൊട്ടരക്കരയിൽ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ പേരിടണമെന്നുമുള്ള ആവശ്യവുമായി ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. കേരളത്തിൽ നിയമങ്ങൾക്ക് വ്യക്തികളുടെ പേരിടുന്ന ചരിത്രമില്ലമെന്ന വാദം അവിടെ നിൽക്കട്ടെ. മറ്റു ചില സംസ്ഥാനങ്ങളിൽ വ്യക്തികളുടെ പേര് നിയമത്തിന് നൽകിയിട്ടുണ്ട്.
ചിലർ മരിക്കുമ്പോൾ, അല്ല കൊല്ലപ്പെടുമ്പോൾ ചരിത്രം വഴിമാറും. വഴിമാറണം. ആ നിയമം കേരളം എന്നും ഓർത്തിരിക്കണം, ഞങ്ങളുടെ പ്രിയപ്പെട്ട വന്ദനയുടെ പേരിലെന്നും ഡോ. സുൽഫി നൂഹു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









