റോഡ് ക്യാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ. നേരത്തേ മേയ് 20 മുതൽ എന്നാണു പറഞ്ഞിരുന്നത്. ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കേണ്ടെന്നു തത്വത്തിൽ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ നിയമോപദേശം തേടും. 24നു മുൻപ് കരാറിന്റെ കരട് തയാറാക്കി ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സാങ്കേതികസമിതിയുടെ പരിശോധനയ്ക്കു വയ്ക്കും. തുടർന്നാകും അന്തിമ കരാറിലേക്കു പോകുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








