ഡെറാഡൂൺ: ഋഷികേശിലെ പ്രശസ്തമായ സ്ഥലത്തും വിനോദസഞ്ചാര കേന്ദ്രമായ ലക്ഷ്മൺ ജൂലയിലും അശ്ലീല ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന് 30 കാരിയായ അമേരിക്കൻ യുവതിയെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. ഫോട്ടോഷൂട്ടിൽ ഒരു ഫ്രഞ്ച് യുവതിയെ സഹായിച്ചെന്ന കുറ്റമാണ് അമേരിക്കക്കാരിക്കെതിരെ ചുമത്തിയത്. അറസ്റ്റിലായ അമേരിക്കന്‍ യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
ഋഷികേശിലെ ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് ആമേരിക്കന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരസ്യമായി അശ്ലീല പ്രവർത്തികൾ നടത്തിയെന്നാരോപിച്ചാണ് അവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ അമേരിക്കൻ യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം 2,000 ഡോളർ പിഴ ചുമത്തി വിട്ടയച്ചു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ യുവതി നിഷേധിച്ചു. മാലയുടെയും രത്നങ്ങളുടെയും ഓൺലൈൻ ബിസിനസ്സിനായി ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഷൂട്ട് ചെയ്തതെന്നാണ് യുവതി പറയുന്നത്.
ഓഗസ്റ്റിൽ ഇതേ സ്ഥലത്ത് തന്നെ അശ്ലീല ഫോട്ടോഷൂട്ടിനെത്തുടർന്ന് അറസ്റ്റിലായ 27 കാരിയായ ഫ്രഞ്ച് യുവതിക്കെതിരായ കേസ് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലാണ് ഇന്ന് ഈ അറസ്റ്റ്. പിന്നീട് ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.