കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്‍റെ പിതാവിനെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. വന്ദനയുടെ വീട്ടില്‍ എത്തിയാണ് അച്ഛന്‍ മോഹന്‍ദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചത്. രാത്രി എട്ടേകാലോടെയാണ് വന്ദനയുടെ വീട്ടിൽ താരമെത്തിയത്.
പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണു വന്ദനയുടെ മൃതദേഹം സംസ്കരിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









