കോഴിക്കോട് : മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോൾ യാത്രികൻ ദേവദാസസിനു കുത്തേറ്റത് . കുപ്പികൊണ്ടാണ് കുത്തിയതെന്ന് ദേവദാസ് പറഞ്ഞു. പ്രതി ലഹരിയിൽ ആയിരുന്നു എന്ന് സംശയമുണ്ട്. കമ്പാർട്ട്മെന്റിൽ സ്ത്രീകളോട് ഉൾപ്പെടെയുള്ളവരോട് ഇയാൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് ആക്രമിച്ചതെന്നും ദേവദാസ് പറഞ്ഞു.
അസീസ് എന്നയാളാണ് ട്രെയിനിൽ വച്ച് ദേവദാസിനെ കുത്തിയത്. അസീസ് ശല്യം ചെയ്യുന്നത് ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി.തുടർന്നാണ് കുത്തേറ്റത് ദേവദാസിന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയതിന് ശേഷം അസീസ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.ഗുരുവായൂർ സ്വദേശിയാണ് അസീസ്. ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









