തിരുവനന്തപുരം∙ വനം വകുപ്പ് വാച്ചർമാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് പൂജ നടത്തിയതെന്ന് നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് നാരായണ സ്വാമി പൂജ ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ വനം വകുപ്പ് കേസെടുക്കുകയും ദേവസ്വം മന്ത്രി അന്വേഷണത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു.
എല്ലാ വർഷവും ശബരിമലയില്‍ സന്ദർശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീർഥാടകനുമാണ്. തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്ഥിക്കാറുണ്ട്. ഹിമാലയത്തിൽ അടക്കം പോകുമ്പോഴും ഇങ്ങനെയാണു ചെയ്യാറുള്ളത്. പൊന്നമ്പലമേട്ടിൽ പോയപ്പോൾ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങൾ കൊണ്ടു വന്നവരാണ്. പൊന്നമ്പല മേട്ടിൽ പൂജ നടത്തിയാൽ എന്താണ് തെറ്റ്?. അയ്യപ്പനുവേണ്ടി മരിക്കാന്‍ കൂടി തയാറാണ്’’– നാരായണ സ്വാമി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









