തിരുവനന്തപുരം ∙ പത്തുപേർക്ക് ജീവൻ നൽകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 122913 ആയിരുന്നു സാരംഗിന്റെ റജിസ്ട്രേഷൻ നമ്പർ. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കെ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സാരംഗിന്റെ മരണം ബുധനാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.
ദുഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. ആറു പേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നു’– മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പഠിക്കാൻ മിടുക്കനായിരുന്നു സാരംഗെന്ന് അധ്യാപകർ പറയുന്നു. പഠനത്തിനൊപ്പം ഫുട്ബാളിനെയും പ്രണയിച്ചു. മികച്ച ഒരു ഫുട്ബാൾ കളിക്കാരൻ ആകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹമെന്ന് അധ്യാപകർ പറയുന്നു. റൊണാൾഡോ ആയിരുന്നു ഇഷ്ടതാരം. പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാരംഗ് ഓർമ തെളിഞ്ഞപ്പോൾ ഫുട്ബാൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു.വിദേശത്തുള്ള ബന്ധു വാങ്ങി നൽകിയ ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് സാരംഗിന്റെ ശരീരം സ്കൂളിലും വീട്ടിലും എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









