കണ്ണൂര്‍ : കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി എത്തിച്ച മയക്കുമരുന്ന് പിടികൂടി. 70 എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് എക്സൈസ് സംഘം സ്ഥലത്തെ പോസ്റ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്. പാറാല്‍ സ്വദേശി കെ.പി ശ്രീരാഗിന്റെ പേരില്‍ എത്തിയ പാഴ്സലുകളാണ് പിടികൂടിയത് . രഹസ്യ വിവരത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടിയത്. തുടര്‍ന്ന് പാഴ്സലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്.
ഇയാള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഹരിമരുന്നിന് ഓര്‍ഡര്‍ നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് മുമ്പും സമാനമായ രീതിയില്‍ പാഴ്സലില്‍ വന്ന ലഹരിമരുന്ന് പിടികൂടുന്ന് സാഹചര്യം ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









