കൊല്ലം ആയൂരിൽ കാട്ടുപോത്തിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രത്യേകം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കാട്ടുപോത്തിനെ രാവിലെ കണ്ടെത്തിയെങ്കിലും പിന്നീട് കാട്ടിലേക്ക് ഓടി മറഞ്ഞു. കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടിവെക്കാനാണ് നീക്കം. ഇതിനായി വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേ സമയം 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന നിലപാടിലാണ് നാട്ടുകാർ. എന്നാൽ പോത്തിനെ പിടികൂടി വനത്തിൽ വിടാമെന്ന നിലപാടിലാണ് വനംവകുപ്പ്. രണ്ടുദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച കൊല്ലം ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വർഗീസിന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ റബ്ബർ തോട്ടത്തിൽ നിൽക്കുമ്പോഴാണ് സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സാമുവൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയത്. അക്രമത്തിന് ശേഷം താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തിരുന്നു. അതേസമയം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കാക്കോ യുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്കാരം കണമേല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









