ലഡാക്ക്: അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഒരു അംഗം അതിർത്തി കടന്ന് ലഡാക്കിലെ ഡുംചോക്ക് മേഖലയിലെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ച യാക്ക് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി ലംഘനമുണ്ടായതായി സംശയിക്കുന്നു. ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിൽ നിന്നുള്ളയാളാണ് സൈനികൻ. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തതായി സൂചനകൾ. സൈനികൻ അബദ്ധത്തിൽ അതിർത്തി കടന്നതായും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ശേഷം ചൈനീസ് സൈന്യത്തിന് തിരികെ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ മറ്റൊരു ഘട്ടം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) പരീക്ഷണത്തിന് നേതൃത്വം നൽകി. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ നാവികസേനകൾക്ക് സമാനമായ മിസൈലുകൾ ഉണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.