കാടിനുള്ളിലൂടെ, കാടിൻറെ ഭംഗിയും കാട്ടാറുകളുടെ കാഴ്ചയും ആസ്വദിച്ച് ഒരു സഞ്ചാരി ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന റൂട്ടിലൂടെ ഒരു യാത്ര പോയാലോ? പ്രത്യേകിച്ച് ലീവോ അവധിയോ ഒന്നും വേണ്ടാത്ത ഒരു ഞായറാഴ്ച ഒരു യാത്ര കൂടുതൽ പ്ലാനിങ്ങുകളോ റൂട്ട് മാപ്പോ ഒന്നും കരുതാതെ ഒരു യാത്ര.. എങ്ങോട്ടേയ്ക്കാണ് ഈ യാത്രയെന്നല്ലേ?? യാത്രക്കാരുടെ സ്വന്തം മലക്കപ്പാറയിലേക്ക്.
മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൻറെ നേതൃത്വത്തിൽ മലക്കപ്പാറയിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്രകൾ നടത്തുകയാണ്. ഒറ്റദിന യാത്രയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടവും പെരിങ്ങൽക്കുത്ത് ഡാം, റിസർവോയർ, നെല്ലിക്കുന്ന്, ഷോളയാർ ഡാം എന്നിങ്ങനെ നിരവധി കാഴ്ചകളും കാനയാത്രയും ഉൾപ്പെടുന്ന പാക്കേജുകൾ വളരെ കുറഞ്ഞ നിരക്കിലാണ് ലഭിക്കുന്നത്.
എല്ലാ ഞായറാഴ്ചയും മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പുലർച്ചെ 4.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിക്ക് തിരിച്ച് ഡിപ്പോയിലെത്തുക. ബസ് ചാർജ് ഒരാൾക്ക് 730 രൂപ.
- ആതിരപ്പള്ളി വെള്ളച്ചാട്ടം
- ചാര്‍പ്പ വെള്ളച്ചാട്ടം
- വാഴച്ചാല്‍
- പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍
- ആനക്കയം പാലം
- വാല്‍വ് ഹൗസ്
- പെൻസ്റ്റോക്ക്
- നെല്ലിക്കുന്ന്
- ഷോളയാര്‍ ഡാം
- മലക്കപ്പാറ ടീ എസ്റ്റേറ്റ്
വാഴച്ചാല്‍ നിന്ന് മലക്കപ്പാറവരെയും തിരിച്ചും 100 കിലോമീറ്റര്‍ വനത്തിലൂടെയുള്ള ബസ് യാത്ര എന്നിവയാണ് പാക്കേജിലുള്ളത്. ഒപ്പം സമയവും സാഹചര്യവും അനുകൂലമായാല്‍ യാത്രയില്‍ വന്യമൃഗങ്ങളെയും കാണാൻ സാധിക്കും.
യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും
9446389823, 9995726885 എന്നീ നമ്ബറുകളില്‍ വാട്സ്‌ആപ്പ് വഴി ബന്ധപ്പെടാം. യാത്ര ബുക്ക് ചെയ്യുവാൻ താല്പര്യമുള്ളവര്‍ യാത്രയുടെ പേര്, യാത്ര പോകേണ്ട തിയതി, അഞ്ചു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ എണ്ണം, കയറുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ വാട്സാപ്പില്‍ മെസ്സേജ് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടാം. ഫോണ്‍. 9447203014
അതിരപ്പിള്ളി
കേരളത്തിന്‍റെ നയാഗ്ര എന്ന വിളിപ്പേരുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. പരന്ന പാറപ്പുറത്തിന് മുകളില്‍ നിന്നും താഴേക്ക് 24 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ആഭ്യന്ത സഞ്ചാരികളുടെയും അന്താരാഷ്ട്ര സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്.
മലക്കപ്പാറ
കേരളത്തില്‍ നിന്നു പോകുവാൻ പറ്റിയ ഏറ്റവും മികച്ച ഡ്രൈവിങ് റൂട്ടുകളിലൊന്നാണ് വാഴച്ചാലില്‍ നിന്നും മലക്കപ്പാറയിലേക്കുള്ളത്. 44 കിലോമീറ്റര്‍ ദൂരം വരുന്ന ഈ യാത്ര കാടിനുള്ളിലെ രസകരമായ കാഴ്ചകളിലേക്കാണ് നമ്മെ എത്തിക്കുന്നത്. കെഎസ്‌ആര്‍ടിസിയിലാണ് ഈ യാത്രയെങ്കില്‍ ആവേശം ഒരുപടി കൂടി കൂടും. വാഴച്ചാല്‍ വെള്ളച്ചാട്ടം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ദൂരവും കാടിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ലോവര്‍ ഷോളയാറിന്‍റെ വൃഷ്ടി പ്രദേശത്തിന്റെ ഭംഗിയുള്ള കാഴ്ചയും ഇവിടെനിന്നു കാണാം. തേയിലത്തോട്ടങ്ങളാണ് മലക്കപ്പാറയിലെ പ്രധാന കാഴ്ച.
മലക്കപ്പാറയില്‍ നിന്ന് വെറും 27.5 കിലോമീറ്റര്‍ ദൂരം കൂടിയേ തമിഴ്നാട്ടിലെ വാല്‍പ്പാറയിലേക്കുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.