പലര്‍ക്കും ടാറ്റൂ ചെയ്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് വേണ്ടെന്ന് തോന്നാറുണ്ട്. എന്നാല്‍ പെര്‍മനന്‍റ് ടാറ്റൂ ആണങ്കില്‍ അത് കളയുന്നതിനെ പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. അത്രയും പ്രയാസകരം എന്നുതന്നെ പറയാം. ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവിന്‍റെ ടാറ്റൂ. ഒരു ഇറ്റാലിയൻ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് യുവാവിന്‍റെ വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
മുഖത്താണ് യുവാവ് ടാറ്റൂ ചെയ്യുന്നത്. അതും കണ്ണുകള്‍ക്ക് ചുറ്റുമായി ഒരു കണ്ണടയുടെ രൂപമാണ് ഇദ്ദേഹം ടാറ്റൂ ചെയ്യുന്നത്. ആര്‍ട്ടിസ്റ്റ് ആദ്യം കണ്ണിന് ചുറ്റും കണ്ണടയുടെ ഘടന പേന കൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ഇതിന് ശേഷം ടാറ്റൂ ചെയ്യാൻ തുടങ്ങുകയാണ്. വേദന സഹിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന യുവാവിനെ വീഡിയോയില്‍ കാണാം. എങ്കിലും ടാറ്റൂ ഇവര്‍ പൂര്‍ത്തിയാക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









