ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്നതാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
മെൻസ്ട്രുവൽ കപ്പ് ഉപയോഗവും വജൈനൽ ഇൻഫെക്ഷനും സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകർ ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച പെൺകുട്ടികളിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത തീരെ കുറവായിരുന്നെന്നും അവരിൽ വജൈനയിൽ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.
നാഷണൽ ഹെൽത്ത് മിഷന്റെ ചെലവിൽ നടത്തിയ പഠനത്തിൽ കെനിയയിൽ നിന്നുള്ള 436 സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തത്. അവരിൽ പകുതിയിലേറെയും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ആയിരുന്നു. പഠനകാലയളവിൽ ആറുമാസത്തിന്റെ ഇടവേളകളിൽ ഇവരിലെ വജൈനൽ അണുബാധ സംബന്ധിച്ച ടെസ്റ്റുകൾക്ക് വിധേയരാക്കി.തുടർന്നാണ് മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ചവരിൽ ബാക്റ്റീരിയൽ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത 26 ശതമാനം കുറവായിരുന്നു എന്നും കപ്പ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാധ്യത 37 ശതമാനം കൂടുതലായിരുന്നു എന്നും കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.