ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് 60,000 ല്‍ താഴെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 55,838 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 702 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,16,616 ആയി ഉയര്‍ന്നു. നിലവില്‍ 7,15,812 പേരാണ് ചികിത്സയിലുളളത്. 24 മണിക്കൂറിനിടെ ചികിത്സയിലുളളവരുടെ എണ്ണത്തില്‍ 24,278 പേരുടെ കുറവുണ്ടായി.
ഇതുവരെ 68,74,518 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 79,415 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 7.15 ലക്ഷം സജീവ കേസുകളാണുള്ളത്. ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 68.74 ലക്ഷമായി. രാജ്യത്ത് കഴിഞ്ഞ ദിവസം 14.69 ലക്ഷം ടെസ്റ്റുകള്‍ നടത്തിയെന്നും മൊത്തം 9.86 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ 1.59 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 14.15 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 42633 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 1,00,459 സജീവ കേസുകളുണ്ട്. 6.71 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി. ഇതുവരെ 10,696 പേരാണ് മരിച്ചത്.
കേരളത്തില്‍ 93527, തമിഴ്നാട്ടില്‍ 35480, ബംഗാളില്‍ 35579, ആന്ധ്ര പ്രദേശില്‍ 32376 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ഉത്തര്‍ പ്രദേശില്‍ 6755 പേരും ബംഗാളില്‍ 6244 പേരും തമിഴ്നാട്ടില്‍ 10,780 പേരും ഡല്‍ഹിയില്‍ 6128 പേരും ആന്ധ്ര പ്രദേശില്‍ 6508 പേരും മരിച്ചു.
ലോകമെമ്ബാടും 4.14 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് കോടിയിലധികം പേര്‍ രോഗവിമുക്തി നേടി. 11.36 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 85.84 ലക്ഷം, ബ്രസീലില്‍ 53 ലക്ഷം, റഷ്യയില്‍ 14.47 ലക്ഷം, സ്പെയിനില്‍ 10.46 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. അമേരിക്കയില്‍ 2.27 ലക്ഷം പേരും ബ്രസീലില്‍ 1.55 ലക്ഷം പേരും മെക്സിക്കോയില്‍ 87,415 പേരും മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.