ന്യൂഡല്‍ഹി: സവാളയുടെ വിലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്‍കുതിപ്പ് തുടരുന്നതിനാല്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍ അടിയന്തിരമായി ഇളവ് വരുത്താന്‍ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടല്‍. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമവുമായി താരതമ്യം ചെയ്യുമ്ബോള്‍ 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായത്. വിലവര്‍ധന മുന്‍കൂട്ടി കണ്ട് സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നാശമുണ്ടായതും വിലവര്‍ധനയ്ക്ക് കാരണമായെന്നാണ് അധികൃതരുടെ വാദം.
ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ്, തക്കാളി, വഴുതനങ്ങ, പയറ്, മുളക് തുടങ്ങിയ അഞ്ച് ഇനങ്ങളുടെ കൂടി വില നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. കേന്ദ്ര പൊതുവിതരണ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടപടികള്‍. ആവശ്യമെങ്കില്‍ സംഭരണം നടത്തി കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ട്രയിന്‍ മാര്‍ഗം വിപണിയില്‍ വേഗത്തില്‍ എത്തിക്കാനും കേന്ദ്രം നിര്‍ദേശിച്ചു. ഉത്സവകാലത്തെ വന്‍ വിലവര്‍ധന ഇങ്ങനെ പോയാല്‍ കനത്ത രാഷ്ട്രീയ തിരിച്ചടികളിേെലയ്ക്ക് കൂടി നയിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. രാജ്യം ആകെ കരിംച്ചന്തയും പൂഴ്ത്തി വയ്പ്പും തടയാനുള്ള പരിശോധനകള്‍ നടത്താനും കേന്ദ്ര എജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.