ന്യൂഡൽഹി: ഇന്ത്യ ഇന്ത്യക്ക് പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിനുള്ള ഒരു പ്രധാന പ്രോത്സാഹനമായി, നാഗ് ആൻ്റി ടാങ്ക് മിസൈലിൻ്റെ അന്തിമ പരീക്ഷണവും വിജയകരമായി നടത്തി. ഇന്ന് രാവിലെ 6:45 ന് രാജസ്ഥാനിലെ പൊക്രാനിൽ വച്ചാണ് മിസൈലിൻ്റെ അന്തിമ പരീക്ഷണം നടന്നത്.
ഇന്ത്യയുടെ ടോപ്പ് അറ്റാക്ക് മിസൈലാണ് നാഗ്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് കരയാക്രമണത്തിൽ കരസേനയ്ക്ക് നിർണായക കരുത്ത് പകരാൻ സാധിക്കും. പകലും രാത്രിയും ഏതു കാലാവസ്ഥയിലും ശത്രു ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും ഒരു പോലെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയും നാഗ് മിസൈലിനുണ്ട്.
നാഗ് ആൻ്റി ടാങ്ക് മിസൈലിൻ്റെ അന്തിമ പരീക്ഷണം വിജയം അർത്ഥമാക്കുന്നത് ഇന്ത്യൻ സൈന്യം ഇനി ഇസ്രായേലിൽ നിന്നോ യുഎസിൽ നിന്നോ ഇത് ഇറക്കുമതി ചെയ്യേണ്ടതില്ല എന്നാണ്. വിശ്വസനീയമായ ഒരു ആൻ്റി ടാങ്ക് ആയുധത്തിന്റെ ലഭ്യതയില്ലാത്തതിനാലാണ് ലഡാക്കിലെ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിന് ശേഷം അടിയന്തരമായി ഇസ്രായേലിൽ നിന്ന് 200 ഓളം സ്പൈക്ക് ആൻ്റി ടാങ്ക് മിസൈലുകൾ ഇന്ത്യക്ക് വാങ്ങേണ്ടി വന്നത്. ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിലെ ആക്രമണത്തിന് ശേഷമാണ് സ്പൈക്ക് മിസൈലുകൾ വാങ്ങിയത്. അതിനുശേഷം ഇന്ത്യയും ചൈനയും ലഡാക്കിലെ 1597 കിലോമീറ്റർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) വഴി സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയെ പിന്തിരിപ്പിക്കാൻ ചൈന അധിനിവേശമായി ചിന്നിൽ പീരങ്കികൾ, റോക്കറ്റുകൾ, ടാങ്കുകൾ എന്നിവ ശേഖരിച്ചതിനെത്തുടർന്ന് ആൻ്റി ടാങ്ക് മിസൈലിന്റെ ആവശ്യകത വളരെ ശക്തമാവുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.