ഉറക്കം മാറ്റിവച്ച് ആകാശവിസ്മയം കാണാനിരുന്നവരിൽ പലർക്കും നിരാശയായിരുന്നു ഫലം. ആകാശം നിറയെ ഉൽക്കകൾ മഴയായി പെയ്തിറങ്ങുന്നതുകാണാനും ആസ്വദിക്കാനും സാധാരണക്കാരുൾപ്പടെ നിരവധിപ്പേർ കാത്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ ഉൽക്കമഴ കാണാൻ കഴിഞ്ഞതുമില്ല.
പെഴ്സിയിഡിസ് ഉൽക്കാവർഷം ഇന്നലെ രാത്രി ഏറ്റവും നന്നായി കാണാനാകുമെന്ന ധാരണയിലായിരുന്നു ഏവരും. 13-ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം ഏറ്റവും നന്നായി അനുഭവപ്പെടുക എന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടൽ.
എന്നാൽ മേഘാവൃതമായ ആകാശത്ത് നക്ഷത്രങ്ങൾ പോലും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ചിലയിടങ്ങളിൽ മഴയും പെയ്തു. കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട ചില ഉൽക്കകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂവെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിലർ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പെർസീഡ് ഉൽക്കാവർഷം ഒക്ടോബർ വരെ തുടരും.
നിരാശപ്പെടേണ്ടതില്ലെന്നും വരും ദിവസങ്ങളിൽ ഉൽക്കാ പതനം കാണാമെന്നും വിദഗ്ധർ പറഞ്ഞു. ഓഗസ്റ്റ് 13, 14 തീയതികളിലും കൂടുതൽ ഉൽക്കകൾ കാണാൻ സാധ്യതയുണ്ട്. പെർസീഡ് ഉൽക്കാവർഷം ജൂലൈ 17 ന് ആരംഭിച്ചു. ഇത് ഓഗസ്റ്റ് 24 വരെ കാണുമെന്ന് പറയപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.