ജെ.സി.ഐ മാവൂർ Salute the Patriot Award Spr പി.ഭാസ്കരന് നൽകി ആദരിച്ചു. Spr P ഭാസ്കരൻ 1963 -1970 കാലയളവിൽ 203 ആർമി എഞ്ചിനീയർ റെജിമെന്റിൽ ഇന്ത്യൻ ആർമിക്കു വേണ്ടി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ഇന്ത്യയിലെ പല ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും 1965 ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുക്കുകയും ലാഹോർ സെക്ടർ പിടിച്ചെടുക്കുന്നതിൽ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
വിരമിച്ചതിനു ശേഷം ഇന്ത്യൻ ആർമി യുദ്ധ സേവാ മെഡൽ നൽകി ആദരിച്ചിട്ടുണ്ട്. ചടങ്ങിൽ ജെ.സി.ഐ മാവൂർ പ്രസിഡന്റ് JFM ശ്രീജിത്ത് മാവൂർ Salute the Patriot അവാർഡ് നൽകി ആദരിച്ചു. സോൺ വൈസ് പ്രസിഡന്റ് JFM സനീഷ്.പി പൊന്നാട അണിയിച്ചു. HGF അനൂപ് T. JCI Sen.നജീബ് CM .JFM ബിസ്മില്ല ബീഗം. JC ശബാന, ട്രഷറർ JC ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








