ബാഴ്‌സലോണ: സ്പെയിനില്‍ ഇന്ന് ഈ സീസണില്‍ ആദ്യ എല്‍ ക്ലാസികോ ആണ്. ഈ സീസണില്‍ അത്ര മികച്ച തുടക്കമല്ല സ്പെയിനിലെ വമ്ബന്മാരായ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും ലഭിച്ചത്. നൂകാംപിലെ പകല്‍വെളിച്ചത്തില്‍ ബാഴ്‌സലോണ-റയല്‍ മഡ്രിഡ് സൂപ്പര്‍ ക്ലാസികോയുടെ കിക്കോഫ്. ലീഗ് പോരാട്ടങ്ങള്‍ക്ക് ചൂടുപിടിക്കുംമുേമ്ബയാണ് മഹാപോരാട്ടത്തിന് മൈതാനമൊരുങ്ങുന്നത്.
എങ്കിലും ലാലിഗയുടെ ആവേശത്തിന് അതൊന്നും കുറവ് വരുത്തില്ല. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാകും ബാഴ്സലോണയും റയലും ഏറ്റുമുട്ടുക. കോവിഡ് വ്യാപനം ശീലങ്ങളെല്ലാം തെറ്റിച്ചതിെന്റ അലയൊലികള്‍ എല്‍ക്ലാസികോയിലുമുണ്ട്. ഗാലറിയിലും പുറത്തും ആവേശത്തിരമാലകളുയര്‍ത്തുന്ന അങ്കം മുറുകുേമ്ബാള് നിശ്ശബ്ദമായിരിക്കും ന്യൂകാംപിെന്റ ഇരിപ്പിടങ്ങള്‍. അത് മുന്നില്‍കണ്ടാണ്, ലോകമെങ്ങമുള്ള ടി.വി വിപണി ലക്ഷ്യമിട്ട് മത്സരം പകല്‍വെളിച്ചത്തിലേക്കു മാറ്റിയത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.
ചാമ്ബ്യന്‍സ് ലീഗില്‍ അവസാന മത്സരത്തില്‍ വിജയിച്ചു എങ്കിലും സ്പെയിനില്‍ ബാഴ്സലോണക്ക് അത്ര നല്ല ഫോമല്ല. ലീഗിലെ അവസാന രണ്ടു മത്സരങ്ങളും അവര്‍ക്ക് ജയിക്കാന്‍ ആയിട്ടില്ല.അന്‍സു ഫതിയുടെ ഫോം കോമാന്റെ ടീമിന് പ്രതീക്ഷ ആണെങ്കില്‍ മെസ്സി ഇനിയും തന്റെ പതിവ് ഫോമില്‍ എത്താത്തത് ആശങ്ക നല്‍കുന്നു. മെസ്സി ഈ സീസണില്‍ പെനാള്‍ട്ടിയിലൂടെ മാത്രമാണ് ഇതുവരെ ഗോള്‍ നേടിയത്. ഗ്രീസ്മന്റെ ഫോമും ബാഴ്സക്ക് പ്രശ്നമാണ്.
റയല്‍ മാഡ്രിഡ് ആണെങ്കില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ കഴിഞ്ഞാണ് ബാഴ്സയില്‍ എത്തുന്നത്. ഗോളടിക്കാന്‍ ആളില്ലാത്തതും ഡിഫന്‍സില്‍ കളിക്കാന്‍ ആളില്ലാത്തതും ഒരുപോലെ റയലിനെ അലട്ടുന്നു. പരിക്ക് മാറി റാമോസ് കളത്തില്‍ മടങ്ങി എത്തുന്നു എന്നത് മാത്രമാകും റയലിന്റെ ഇന്നത്തെ ആശ്വാസം. കഴിഞ്ഞ സീസണില്‍ എല്‍ ക്ലാസികോയില്‍ കാണിച്ച മികവ് ആവര്‍ത്തിക്കുക ആകും സിദാന്റെ ലക്ഷ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.