ചർമ്മത്തെ ബാധിക്കുന്ന അർബുദം അഥവാ സ്കിൻ ക്യാൻസർ ഇന്ന് ആളുകൾക്കിടയിൽ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. ചർമ്മകോശങ്ങളുടെ ക്രമരഹിതമായ വളർച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കഠിനമായ സൂര്യപ്രകാശം ഏൽക്കുന്നവരിലാണ് (അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കം മൂലം പ്രധാനമായും സ്കിൻ കാൻസർ സംഭവിക്കുന്നത്.
വേനൽക്കാലത്തായാലും മഞ്ഞുകാലത്തായാലും വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് നിങ്ങൾ സൺസ്‌ക്രീൻ പുരട്ടേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണിത്. സൂര്യപ്രകാശം ഏൽക്കാത്ത ചർമ്മ ഭാഗങ്ങളിലും സ്‌കിൻ കാൻസറുണ്ടാകാം
പ്രധാനമായും നാല് തരം ത്വക്ക് ക്യാൻസറുകളുണ്ട്. ബേസൽ സെൽ കാർസിനോമ (ബിസിസി), സ്ക്വാമസ് സെൽ കാർസിനോമ (എസ്സിസി), മെലനോമ, മെർക്കൽ സെൽ കാർസിനോമ (എംസിസി). ചർമ്മത്തിലെ അർബുദം ത്വക്കിൽ മുഖക്കുരു പോലെയുള്ള ഒരു ചെറിയ മുഴയായി/കുരുവായി വികസിച്ചേക്കാം. ഇത് പലരും നിസ്സാരമായി കണ്ട് അവഗണിക്കുന്നു.
മെലാനോമ സ്കിൻ ക്യാൻസറിൻറെ ലക്ഷണങ്ങൾ…
ചർമ്മത്തിൽ കാണുന്ന ചെറിയ പുള്ളികൾ ഒരു പ്രധാന ലക്ഷണമാകാം. ചർമ്മത്തിലെ നിറമാറ്റം, രൂപമാറ്റം തുടങ്ങിയവയും ലക്ഷണമാകാം. ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട. ചർമ്മത്തിലെ ചില കറുത്ത പാടുകൾ, ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവയെല്ലാം സ്കിൻ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചർമ്മത്തിലെ മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം , നഖങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കൽ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാൽപാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകൾ,തുടങ്ങിയവ കണ്ടാലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ ഏതെങ്കിലും സ്കിൻ ക്യാൻസറിൻറെ ലക്ഷണങ്ങളാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.