ന്യൂദൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ കപിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു. സുഹൃത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായ ചേതൻ ശർമ്മ ഡിസ്ചാർജിന്റെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കിട്ടു.
അദ്ദേഹം ആശുപത്രി വിട്ടിട്ടുണ്ടെങ്കിലും ഡോ. അതുൽ മാത്തൂർ കപിലിന്റെ ആരോഗ്യസ്ഥിതി സ്ഥിരമായി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 61 കാരനായ കപിലിനെ നെഞ്ചുവേദനയുമായി വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതിന് ശേഷം രാത്രി വൈകിയാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ കപിൽ ദേവിനെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മൂന്ന് ആഴ്ച വിശ്രമവും നിർദ്ദേശിക്കുന്നു.
രോഗം പെട്ടെന്ന് ഭേദമാകുമെന്ന പ്രാർത്ഥനയോടെ കായിക ലോകം മുഴുവൻ രംഗത്തെത്തി. സച്ചിൻ, ലക്ഷ്മൺ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സൈന നെഹ്‌വാൾ എന്നിവർ സൗഖ്യമാശംസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.