ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും പലര്‍ക്കുമുണ്ട്.
പ്രായമായവരില്‍ മാത്രമാണ്, അല്ലെങ്കില്‍ പ്രായത്തിന്‍റെ സൂചനയായി മാത്രമാണ് മുഖത്ത് ചുളിവുകള്‍ വീഴുകയെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് സ്വാഭാവികമായ മാറ്റമാണ്. പക്ഷേ, ചെറുപ്പക്കാരിലും ഇങ്ങനെ സംഭവിക്കാം. ജനിതക ഘടകങ്ങള്‍, ജീവിതരീതികള്‍, ശീലങ്ങള്‍/ദുശ്ശീലങ്ങള്‍, സ്കിൻ കെയറുമായി ബന്ധപ്പെട്ട പിഴവുകളോ പോരായ്കകളോ എല്ലം ചെറുപ്പക്കാരില്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കുന്നതിന് കാരണമായി വരാറുണ്ട്.
സ്ത്രീകളില്‍ മാത്രമാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുക, സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാവുന്നൊരു പ്രശ്നം തന്നെയാണിത്. പതിവായി വെയിലേല്‍ക്കുക, പുകവലി പോലുള്ള മോശം ശീലങ്ങള്‍ എന്നിവയാണ് അധികവും നേരത്തെ തന്നെ ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതിന് കാരണമാകുന്നത്. ക്രീമുകള്‍ ഉപയോഗിച്ചാല്‍ മുഖത്തൊക്കെ വീഴുന്ന ചുളിവുകള്‍ മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ മോയിസ്ചറൈസറോ സിറമോ പോലുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് ചുളിവുകള്‍ പരിഹരിക്കാൻ സാധിക്കില്ല. ഒരു പരിധി വരെ ആകെ സ്കിൻ മെച്ചപ്പെടുത്താമെന്ന് മാത്രം.
ചുളിവുകള്‍ വീണാല്‍ അത് പിന്നീട് ഒരു ചികിത്സയിലൂടെയും പരിഹരിക്കാൻ സാധിക്കില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെയല്ല, ചുളിവുകള്‍ മാറ്റാനും ഇന്ന് ഫലപ്രദമായ ചികിത്സാരീതികളുണ്ട്. ബോട്ടോക്സ്, ഡെര്‍മല്‍ ഫില്ലേഴ്സ്, ലേസര്‍ തെറാപ്പി, കോസ്മെറ്റിക് സര്‍ജറി എന്നിങ്ങനെയുള്ളവയാണ് ഇതിനുദാഹരണങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.