കണ്‍തടങ്ങളിലെ കറുത്ത പാട് , കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം, ഇതൊക്കെയാണ് പലരെയും അലട്ടുന്ന ചര്‍മ്മ പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളൊക്കെ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഉണ്ട്.
ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും കഴുത്തിലെ കറുത്ത പാടുകളെ തടയാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും സഹായിക്കും. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും.
ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.