പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു. ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിന് ശേഷമാണ് യോഗിയുടെ പരാമർശം. നവംബർ 3 ലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയിൽ പങ്കെടുത്തപ്പോഴാണ് യോഗിയുടെ പ്രതികരണം.
“പശുക്കളെ രക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശുക്കളെ കൊല്ലുന്നവരെ ജയിലിലടയ്ക്കും. പശുക്കൾക്കായി എല്ലാ ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കും. പശുക്കളെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു.
ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹിമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌ഐആറിൽ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മാസമായി ജയിലിൽ കിടക്കുകയാണെന്ന് പറഞ്ഞ് റഹിമുദ്ദീൻ കോടതിയെ സമീപിച്ചിരുന്നു.
മാംസം എവിടെ നിന്ന് എടുക്കുന്നുവെന്ന് പോലും പരിശോധിക്കാതെ ഗോമാംസം ആണെന്ന നിഗമനത്തിലെത്തുന്ന യുപിയിൽ ഒരു സാധാരണ സമ്പ്രദായമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മിക്ക കേസുകളിലും മാംസം വിദഗ്ദ്ധ പരിശോധനയ്ക്കായി അയയ്ക്കുന്നില്ല. നിരപരാധികളെ അവർ ചെയ്യാത്ത കുറ്റങ്ങൾക്ക് ജയിലിലടയ്ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പിടിച്ചെടുത്ത പശുക്കൾ തെരുവുകളിൽ കറങ്ങുന്നു. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ട്രാഫിക് ജാമുകളിലേക്കും അപകടങ്ങളിലേക്കും നയിക്കുന്നു. കണ്ടെടുത്ത പശുക്കൾ പിന്നീട് എവിടേക്കാണ് പോകുന്നതെന്ന് കണക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.