കോഴിക്കോട്: തിയ്യമഹാസഭ കോഴിക്കോട് ജില്ലാ കൺവെൻഷനും നിർദ്ധന കുടുംബത്തിന് 4 സെന്റ് ഭൂമിയും സൗജന്യമായ് നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പിലാശ്ശേരി TMS കോളേജിൽ നടന്ന ജില്ലാ കൺവെൻഷൻ പ്രൗഡഗംഭീരമായ് നടന്നു.
ചടങ്ങിൽ തിയ്യമഹാസഭയുടെ കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു. തിയ്യമഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം സംസാരിച്ചു.
കേരളത്തിൽ തിയ്യമഹാസഭയുടെ പ്രവർത്ഥനങ്ങൾ വളരെ ഏറെ പിന്നിട്ടു കഴിഞ്ഞു. സർക്കാറിൽ നിന്നും കൃത്യമായ് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നമ്മൾ ഒരുമയിലൂടെ നേടിയെടുക്കുക തന്നെ വേണം നമ്മൾക്ക് കിട്ടേണ്ട ഒത്തിരി ആനുകൂല്യങ്ങൾ SNDP പോലുള്ള സംഘടനകൾ അപഹരിക്കുകയാണ്. 45 ലക്ഷം വരുന്ന തിയ്യരുടെ ക്ഷേമം സംഘടനയുടെ ഉത്തരവാദിത്വമാണ്. പോരാട്ടങ്ങളിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കുവാൻ സാധിക്കുകയുള്ളു. മാറി മാറി വരുന്ന സർക്കാറുകൾ തിയ്യമഹാസഭയുടെ ആവശ്യങ്ങൾ മുഖവിലക്കെടുക്കാറില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളു എന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ശക്തി എന്താണന്ന് കാണിച്ചു കൊടുക്കാനുള്ള സാഹചര്യം ഇപ്പോൾ നമ്മൾക്ക് കൈയ് വന്നിട്ടുണ്ട്. തെങ്ങ് കയറ്റ തൊഴിലാളിക്ക് ക്ഷേമ പെൻഷൻ പോലും സർക്കാർ നൽകുന്നില്ല., ആയതു കൊണ്ട് സർക്കാർ തിയ്യമഹാസഭയോട് കാണിക്കുന്ന അലംഭാവം മാറ്റുക തന്നെ വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം പറഞ്ഞു.
നിർദ്ധനരായ ഒരു കുടുംബത്തിന് 4 സെൻറ് ഭൂമി തിയ്യമഹാസഭയുടെ രക്ഷാധികാരി കൂടിയായ ലങ്കയിൽ രാധാകൃഷ്ണൻ സൗജന്യമായ്
തിയ്യമഹാസഭയ്ക്ക് നൽകിയ ഭൂമിയാണ് ഈ പാവപ്പെട്ട കുടുംബത്തിന് നൽകിയത്. കുടുംബനാഥനായ സതീശനും ഭാര്യയും ചേർന്നാണ് വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങിയത്. വസ്തു നൽകിയ ലങ്കയിൽ രാധാകൃഷ്ണൻ, സി.കെ സധാനന്ദൻ, ചന്ദ്രൻ പുതുകൈ, TMS കോളേജ് ചെയർമാൻ ബാലൻ, വാസുദേവൻ പനോളി, ജില്ലാ ട്രെഷറർ സുനിൽ പയ്യേരി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുന്ദമംഗലം മണ്ഡലം ട്രെഷറർ ഷിഗിൻ നന്ദിയും രേഖപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.