വള്ളികുന്നം(ആലപ്പുഴ): എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവില്‍ രാജേഷ്കുമാര്‍(38)ആണ് അറസ്റ്റിലായത്.
പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു പരിക്കേറ്റ് ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്ന് ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണു വള്ളികുന്നം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സഹോദരന് രാജേഷ്കുമാറിനെ തൊട്ടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത രാജേഷ്കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജേഷ്കുമാറിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ആകാശിനെതിരേയും പോലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.