ഓരോരുത്തരും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടായിരിക്കും അതുപോലെ തന്നെ ദിവസവും കുടിക്കാവുന്ന ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. മത്തങ്ങ കുടുംബത്തിൽ പെടുന്ന കുമ്പളങ്ങ ഉയർന്ന ജലാംശത്തിന് പേരുകേട്ട ഒരു പച്ചക്കറിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കുമ്പളങ്ങ ജ്യൂസ്.
രാവിലെ വെറും വയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ, ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിർത്താനും
പൊട്ടാസ്യം ധാരാളം അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രമേഹ രോഗികള്‍ക്കും കുമ്പളങ്ങ ജ്യൂസ് രാവിലെ പതിവായി കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. അവശ്യ പോഷകങ്ങൾ അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.