എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഇവയിലെ കാത്സ്യം എല്ലുകള്‍ക്ക് ബലം വരാന്‍ സഹായിക്കും.
കാത്സ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്നും എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന പയർവർഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.