മലപ്പുറം: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവർത്തകർ ഇന്ന് നൈറ്റ് മാർച്ച് നടത്തും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൈറ്റ് മാർച്ച്. വൈകിട്ട് ഏഴുമണിക്ക് ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്തു നിന്നാണ് മാർച്ച് തുടങ്ങുക. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു യൂത്ത് ലീഗും കൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ട്.
അതെ സമയം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം തുടരുകയാണ്. ഗൾഫ് രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ആക്രമണത്തെ സൗദി അറേബ്യയും അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.