തൃശൂരിൽ കെഎസ്ഇബി സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേശിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുന്നംകുളം വെള്ളറക്കാട് മണപ്പാടിയിൽ സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രമേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയായിരുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ പോസ്റ്റിൽ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷൻ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി വീണു കിടന്നിരുന്നത്. രമേഷിന്റെ കഴുത്തിൽ ഈ കമ്പി കുരുങ്ങുകയായിരുന്നു. ഗുരുതരമായ പരിക്കാണ് യുവാവിന് സംഭവിച്ചത്. അനാസ്ഥ കാണിച്ച അധികൃതർക്കെതിരെ നടപടി വേണം എന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.